യാസീൻ പോലുള്ള സൂറതുകൾ കാര്യസാഫല്യത്തിന് വേണ്ടി ഓതിയാലും ഫലം കിട്ടാതെ പോകുന്നത് എന്ത് കൊണ്ടാണ്?
=
ഉത്തരം: ഖുർആൻ തജ്വീദ് അനുസരിച്ച് ഓതുക എന്നത് പ്രതിഫലത്തെ മികവുറ്റതാക്കും...
ഖുർആനിനെ അർഹമായ പരിഗണനയോടെ ഓതിയാൽ അല്ലാഹുവിൽ നിന്നുള്ള ഉത്തരം തടയപ്പെടുകയില്ല.
തജ്‍വീദ് (ഖുര്‍ആന്‍ പാരായണ ശാസ്ത്രം)
തജ്‍വീദ് എന്നാല്‍ നന്നാക്കുക എന്നാണ് ഭാഷാര്‍ഥം. പരിശുദ്ധ ഖുര്‍ആനിലെ അക്ഷരങ്ങള്‍ അതിന്റെ ഉത്ഭവ സ്ഥാനമോ ഉച്ചാരണ സ്വഭാവമോ തെറ്റിക്കാതെ പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേക നിയമങ്ങള്‍ പാലിക്കലോട് കൂടി പാരായണം ചെയ്യുക എന്നതാണ് തജ്‍വീദിന്റെ സാങ്കേതികാര്‍ഥം. തജ്‍വീദ് പഠിക്കല്‍ ഫര്‍ള് കിഫായയും (സാമൂഹിക കടമ), അതനുസരിച്ച് പാരായണം ചെയ്യല്‍ ഫര്‍ള് ഐനുമാണ് (വ്യക്തിപരമായ നിര്‍ബന്ധം). മതത്തിലെ പ്രാമാണിക തെളിവുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ് ഇത്.
............................................
............................................
