ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###

4 മദ്ഹബുകൾ

4 മദ്ഹബുകൾ 
1.ശാഫി,
 2.ഹനഫി,
3. ഹംബലി,
4. മാലികി

സുന്നി  (വിക്കിപീഡിയ)  ഇത് ഏകദേശം വിക്കിപീഡിയയിൽ പറയുന്നത് പോലെ തന്നെ . അള്ളാഹു ഏകനാണെന്നും, അവന്റെ റസൂൽ മുഹമ്മദ് നബി (സ്വ) ആണെന്നും, അവന്റെ വചനങ്ങളാണ് ഖുറാണെന്നും വിശ്വസിക്കുന്നു . ഒപ്പം പ്രവാചകന്റെ ജീവിതം മാതൃകയായി (അതിനെ സുന്നത് എന്ന് പറയുന്നു ) കൊണ്ട് നടക്കുന്നു . ഇതില് തന്നെ പണ്ടിതമാരിൽ ചില വിഷയങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ട് അതാണ് നാല് മദ്ഹബുകൾ വിശദീകരിക്കുന്നത് , മദ്ഹബുകൾ എന്നാൽ 4 പണ്ഡിതന്മാർ അവരുടെ അഭിപ്രായങ്ങൾ അവരുടെ നിഗമനവും ഹദീസുകൾ നിരത്തി പറഞ്ഞവരാണ് , ശെരിക്കും പറഞ്ഞാൽ ഇസ്‌ലാമിക ശാസ്ത്രഞ്ജന്മാരാണ് ഇവർ, അങ്ങനെ പറയാൻ കാരണം .കാരണം ഇസ്ലാമിക ഗവേഷകരാണിവർ ഉദാഹരണം ഭാര്യയെ തൊട്ടാൽ വുളൂ  മുറിയുമെന്ന ഷാഫി മദ്ഹബ് പറയുന്നു, എന്നാൽ ഹനഫിയിൽ അത് പ്രശ്നമല്ല . അത് പോലെ വുളൂഇൽ  തല അല്പം തടവുക എന്നതിൽ,
സ്ത്രീകളുടെ മെൻസസ് , പുരുഷന്മാരുടെ സ്ഖലനം എന്നിങ്ങനെ മാനുഷിക ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും വ്യക്തമായ വിശദീകരണം തരുന്നു. അപ്പൊ നിങ്ങള്ക്ക് തോന്നും ഇതൊക്കെയാണോ വല്യ കാര്യം .ഒരു മതത്തെ കുറിച്ച് പഠിക്കാൻ ഒരുങ്ങിയാൽ നമ്മൾക്ക് ഒരുപാട് സംശയങ്ങൾ വരും അത് സാധൂകരിച്ച തരികയാണ് ഇവർ ചെയ്തത് .
ഉദാ:- പുരുഷന് സ്കലനം (മനിയ്യ് എന്ന് പറയുന്നു ) സംഭവിച്ചാൽ വലിയ അശുദ്ധി ആയി എന്നർത്ഥം , പക്ഷെ അത് സംഭവിക്കുന്നതിനു പുരുഷ നിൽ നേരിയ തോതിൽ ഒരു ദ്രാവകം പുറപ്പെടും പക്ഷെ അത് നജസല്ല (മദിയ്യ് എന്ന് പറയുന്നു ).അത് പോലെ സകാത്ത്  അങ്ങനെ ഇസ്ലാമിക കാര്യങ്ങൾക്കു വിശദീകരണം നൽകിയരാണിവർ .
 
ഇനി ഇതിലേതെങ്കിലും നിർബന്ധമായും തുടരണമെന്ന അഭിപ്രായം ചിലർക്കുണ്ട് , നിങ്ങൾ ഖുറാനും സുന്നത്തും പിന്തുടരുക അത്ര മാത്രമേ പറയാൻ പറ്റൂ . ഇവരുടെ നിഗമനങ്ങളിൽ നിന്നും എളുപ്പമുള്ളത് മാത്രം എടുത്ത് ചെയ്യാതിരിക്കുക , കാരണം ഇവരൊക്കെ ഓരോ പ്രദേശത്തെ നിഗമനങ്ങൾ ആണ് പറഞ്ഞിരിക്കുന്നത് അപ്പോൾ ആ ഒരു ഭൂമി പ്രദേശത്തെ നിഗമനം ആയ്‌യിരിക്കും .ഉദാ : വെള്ളമില്ലാത്ത സ്ഥലത്തു വെള്ളം ഉപയോഗിച്ചു വുളു എടുക്കാൻ ബുദ്ധിമുട്ടുണ്ടാകും അവർക്ക് 3 തവണ കഴുകുന്നതിനു പകരം 1 തവണ കഴുകിയാൽ മതിയാകും , എന്ന് വെച്ച വെള്ളമുള്ളിടത് അങ്ങനെ ചെയ്യരുത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ