ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###

നിസ്കാരത്തിലെ ദിക്റുകൾ അർത്ഥസഹിതം


നിങ്ങൾ ഇത് ക്ഷമയോടെ വായിക്കുക...  നിസ്കാരത്തിൽ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാൻ ഇത് വായിച്ചു അർത്ഥം മനസ്സിലാക്കി നിസ്ക്കരിക്കൂ
1) വജ്ജഹ്തു -وَجَّهْت  ُ وَجْهِيَ لِلَّذِي فَطَرَ السَّمَأوَاتِ وَالأَرْضَ، حَنِيفًا وَمَا أَنَا مِنَ الْمُشْرِكِينَ، إِنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلهِ رَبِّ الْعَالَمِينَ، لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ '' സത്യ മതക്കാരനും അനുസരണ യുള്ളവനുമായി നിന്നുകൊണ്ട് ആകാശ ഭൂമികളെ സൃഷ്‌ടിച്ച അല്ലാഹുവിലേക്ക് ഞാൻ എന്റെ മുഖം തിരിചിരിക്കുന്നു. ഞാൻ ബഹുദൈവ ആരാധകരിൽ പെട്ടവനല്ല, എന്റെ നിസ്കാരവും മറ്റാരാധനകളും ജീവിതവും മരണവും ലോകരക്ഷിതവായ അല്ലാഹുവിനു സമർപിചിരിക്കുന്നു. അവനു യാതൊരു പങ്കുകാരനുമില്ല, ഇക്കാര്യങ്ങൾ എന്നോട് കല്പി ചിരിക്കുന്നു. ഞാൻ പൂർണ മുസ്ലിങ്ങളിൽ പെട്ടവനാകുന്നു.''


2)ഫാത്തിഹ-     بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ ﴿١﴾ الْحَمْدُ لِلَّـهِ رَ‌بِّ الْعَالَمِينَ ﴿٢﴾ الرَّ‌حْمَـٰنِ الرَّ‌حِيمِ ﴿٣﴾ مَالِكِ يَوْمِ الدِّينِ ﴿٤﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ اهْدِنَا الصِّرَ‌اطَ الْمُسْتَقِيمَ ﴿٦﴾ صِرَ‌اطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ‌ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾  '' പരമ കാരുണികനും കരുണാ നിതിയുമായ അല്ലാഹുവിന്റെ നാമത്തിൽ . സർവ ലോകത്തി ന്റെയും റബ്ബായ അല്ലാഹുവിനാകുന്നു സർവ സ്തുതിയും. പരമ ദയാലുവും കരുണാ നിധിയുമാണവൻ. പ്രതിഫല ദിവസത്തിന്റെ ഉടമസ്തൻ. നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു, നിന്നോട് മാത്രം ഞങ്ങൽ സഹായം തേടുന്നു .നീ ഞങ്ങളെ നേർമാർഗത്തിൽ നയിക്കേണമേ നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ ,  കോപത്തിന്ഇരയായവരുടെയും വ്യതിചലിച്ചവരുടെയും മാർഗത്തിലല്ല ''
3) റുകൂഇൽ- سُبْحَانَ رَبِّيَ العَظيمِ وبِحَمْدِهِ '' എന്റെ മഹാനായ രക്ഷിതാ വിന്റെ പരിശുദ്ധതയെ ഞാൻ വാഴ്തുന്നു.''
4)ഇഅതിദാലിൽ-  اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَاوَاتِ ومِلْءَ  الْأَرْضِ و مِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ   ''ആകാശങ്ങൾ നിറയെയും ഭൂമി നിറയെയും, ശേഷം നീ ഉദ്ദേശിച്ച   വസ്തുക്കൾ നിറയെയും സർവ സതുതിയും നിനക്കാണ്.''
5)സുജൂദിൽ -  سُبْحَانَ رَبِّيَ الأَعْلَى وَبِحَمْدِهِ  " എന്റെ അത്യുന്നതാനായ രക്ഷിതാവിന്റെ പരിശുദ്ധതയെ ഞാൻ വാഴ്തുന്നു ."
6) ഇടയിലെ ഇരുത്തതിൽ-   ربِّ اغفِر لي ، وارحَمني، واجبُرني، وارفَعني، وارزُقْني  واهدِني، وعافِني،   " എന്റെ നാഥാ , നീ എനിക്കു മാപ്പു നൽകേണമേ, എന്നോട് കരുണ കാണിക്കേണമേ , എന്റെ കുറവുകൾ പരിഹരിക്കേണമേ, എന്റെ പദവി ഉയർത്തേണമേ,എനിക്ക് ഭക്ഷണം നല്കേണമേ, എന്നെ നീ സന്മാർഗത്തിലാക്കേണമെ, എന്നെ നീ സാഫല്യത്തിലാക്കേ ണമേ."
7) അത്തഹിയാത്ത്-   التَّحِيَّاتُ الْمُبَارَكَاتُ الصَّلَوَاتُ الطَّيِّبَاتُ لِلَّهِ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ  എല്ലാ തിരുമുൽ കാഴ്ചകളും ബറകത്തുകളും നിസ്കാരങ്ങളും മറ്റു സൽകർമങ്ങളും എല്ലാം അല്ലാഹുവിനാകുന്നു. നബിയെ അങ്ങയുടെ മേൽ അല്ലാഹുവിന്റെ രക്ഷയും കരുണയും അനുഗ്രഹങ്ങളും ഉണ്ടാകട്ടേ. ഞങ്ങൾക്കും അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും അല്ലാഹുവിൻറെ രക്ഷയുണ്ടാവട്ടെ. അല്ലാഹു അല്ലാതെ ആരാദ്യനില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു. തീര്ച്ചയായും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു.
8)അവസാനത്തെ അത്തഹിയാത്ത് (ബാക്കി)-   اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ  " മുഹമ്മദ്‌ നബി (സ) ക്കും കുടുംബത്തിനും നീ ഗുണം ചെയ്യേണമേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും ഗുണം ചെയ്തത് പോലെ. മുഹമ്മദ്‌ നബിക്കും കുടുംബത്തിനും നീ ബർകത്ത് ചെയ്യേണമേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും ബർകത്ത് ചെയ്തത് പോലെ. ലോകരിൽ നിന്നും തീര്ച്ചയായും നീ പ്രകീർത്തനതിനു അർഹനും ഉന്നത പദവിയുള്ളവനുമാകുന്നു
اللَّهُمَّ اغْفِرْ لي مَا قَدَّمْتُ وَمَا أَخَّرْتُ، وَما أَسْررْتُ وَمَا أَعْلَنْتُ، وما أسفرت وَمَا أَنْتَ أَعْلَمُ بِهِ مِنِّي، أَنْت المقَدِّمُ، وَأَنْتَ المُؤَخِّرُ لا إله الا أنت  اللَّهُمَّ إِنِّي أَعُوذُ بِكَ مِن عَذَابِ الْقَبْرِ وَمِن عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ  അല്ലാഹുവേ ഞാൻ  മുമ്പ് ചെയ്തതും പിന്നീട് ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ. രഹസ്യമായും പരസ്യമായും ചെയ്യുന്നതും അവിവേകമായി ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ .അവയെപ്പറ്റി എന്നേക്കാൾ  നന്നായി അറിയുന്നവൻ നീയാണ് . നീയാണ് മുന്തിക്കുന്നവൻ. നീ തന്നെയാണ് പിന്തിക്കുന്നവൻ. നീയല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹുവേ ഞാൻ നിന്നോട് കാവൽ തേടുന്നു . ഖബർ ശിക്ഷയിൽ നിന്നും നരക ശിക്ഷയിൽ നിന്നും മരണത്തിന്റെയും ജീവിതത്തിന്റെയും ഫിത്‌നകളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്‌നകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ