ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###

ഇസ്ലാം തീവ്ര വാദത്തെ പ്രോത്സാഹിപ്പിക്കുന്നുവോ ?

ഇതര മത വിഭാഗത്തിൽ പെട്ട എല്ലാവർക്കും  ആശങ്ക ഉണ്ടാക്കുന്ന ഒരു ചോദ്യം ആണിത് . അവരോടു എനിക്ക് പറയാനുള്ളത് ഇസ്ലാം ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയോ, അനുകൂലിക്കുകയോ ചെയ്യുന്നില്ല . എന്താണ് ശെരിക്കും ഭീകര വാദം. നിങ്ങളൊന്നു ആലോചിച്ചു നോക്കു, നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുക എന്നല്ലേ അതിനര്ഥമുള്ളൂ .
വിശുദ്ധ ഖകുർആൻ 5 ആം അദ്ധ്യായം 32 ആം വചനം പറയുന്നത് നോക്കു --
സാരാംശം :-മറ്റൊരാളെ കൊന്നതിനു പകരമായോ , ഭൂമിയിൽ കുഴപ്പം ഉണ്ടാക്കിയതിന് പകരമായോ അല്ലാതെ ഒരാളെ കൊല്ലുകയാണെങ്കിൽ അവൻ ഈ ഭൂമിയിലെ മുഴുവൻ മനുഷ്യരെയും കൊന്നതിനു തുല്യം  ആണ് ,അത് പോലെ തന്നെ ആരേലും ഒരാളുടെ ജീവൻ രക്ഷിച്ചാൽ ഭൂമിയിലുള്ള എല്ലാവരെയും രക്ഷിച്ചത് പോലെയും ആണ്.(വി.ഖു  5അദ്യായം 32 വചനം )



മുസ്ലിംകൾക്ക് ഖുർഹാൻ എന്നത് അവരുടെ ഗ്രന്ഥമാണ്  അവർ അതിൽ വിശ്വസിക്കുകയും ചെയ്യുന്നു . അപ്പോൾ അതിൽ പറയുന്ന വചനങ്ങൾക്കെതിരെ പ്രവർത്തിക്കുക എന്നത് അതിനെതിരെയും ആ വചനങ്ങൾ ദൈവ വചനങ്ങൾ ആയതു കൊണ്ട് തന്നെ അല്ലാഹുവിനെ ധിക്കരിക്കുന്നതിനും തുല്യമല്ലെ .
ഇനി ഈ തീവ്ര വാദികൾ ചെയ്യുന്നത് എന്താ അവർ യാതൊരു കാരണവുമില്ലാതെ നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുകയാണെന്ന് .
അപ്പോൾ ചിലരിൽ വീണ്ടും ഒരു സംശയം ഉണ്ടാകും ഇസ്ലാമിക ചരിത്രം തന്നെ ഒരുപാടു യുദ്ധം കൊണ്ടുള്ള തുടക്കമല്ലേ എന്ന്. തീർച്ചയായും അല്ല , മക്കയിലുള്ള ശത്രുക്കളുടെ ഉപദ്രവം പരമാവധി സഹിക്കാൻ പറ്റാതായപ്പോൾ  ആണ് പ്രവാചകരും കൂട്ടരും, മദീനയിലേക്ക് പലായനം ചെയ്തത് . ശേഷം മുസ്ലിംകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതും ആ ശത്രു നേതാക്കൻമാർ തന്നെ അങ്ങനെ യുദ്ധമല്ലാതെ വേറൊരു പോവഴി ഇല്ലെന്ന് മനസ്സിലായപ്പോൾ മാത്രം ആണ് പ്രവാചകൻ യുദ്ധം പ്രഖ്യാപിച്ചത് അതാണ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യ യുദ്ധം പേര് ബദറു യുദ്ധം (ഇത് റംസാൻ മാസമാണ് നടന്നത് ).


പിന്നീടുണ്ടായ എല്ലാ യുദ്ധങ്ങളും ഇതുപോലെ തന്നെയാണ് , അല്ലാതെ ആരെയും അക്രമ ബുദ്ധിയോടെ കണ്ടിട്ടില്ല , സമാധാനത്തോടെ ജീവിക്കുക എന്ന സന്ദേശമാണ് പ്രവാചകൻ നൽകിയതും .


കൊല്ലം 2016 : സംശയം isis നെ കുറിച്ചുള്ള അഭിപ്രായം ?


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ