റമളാൻ മാസം നോമ്പ് നോക്കുക എന്നത് സാധാരണ പോലെ നിർബന്ധം ആണ് .
പക്ഷെ ചില ഇളവുകൾ ഇസ്ലാം നൽകിയിട്ടുണ്ട് , നോമ്പ് പിന്നീട് ഖ്‌അല്ലാഹ് വീട്ടുകയും വേണം .
1. നോമ്പ് എടുത്തത് കൊണ്ട് നിങ്ങളുടെ ശരീരത്തിന് ദോഷം വരുകയാണെങ്കിൽ (തലകറക്കം, ക്ഷീണം, ഛർദി ) എന്നിവയൊക്കെ കാരണം നിങ്ങളുടെ ശരീരത്തിന് ദോഷകരമാവുകയാണെങ്കിൽ നോമ്പ് മുറിക്കാം , പിന്നീട് അത് എടുത്തു വീട്ടിയാൽ മതി . (ഇനി ചില ആളുകൾക്ക് ഉള്ള സംശയം ഡോക്ടർ പറയണോ എന്നാണു ? ഡോക്ടർ പറയുകയാണ് നോമ്പ് എടുക്കേണ്ട അത് നിങ്ങളുടെ കുട്ടിക്കും നിങ്ങൾക്കും പ്രശ്നം ഉണ്ടാക്കും , എങ്കിൽ എടുക്കേണ്ട , അതല്ല നിങ്ങളുടെ മനസാക്ഷിക്ക് 100% ബോധ്യമാണ് ഇനി നോമ്പ് തുടർന്നാൽ ഞാൻ സ്വയം ശരീരത്തിന് സ്ഥിതി വഷളാക്കുകയാണ്, ഇതൊന്നും ആരെങ്കിലും പറഞ്ഞിട്ട് മുറിക്കേണ്ടതല്ല നമ്മൾ നോമ്പ് അനുഷ്ഠിക്കുന്നത് അല്ലാഹുവിനു വേണ്ടി ആണ് അപ്പൊ അവനും നിനക്കും അറിയാം എന്തിനാ നോമ്പ് മുറിച്ചതെന്ന് .
2. നോമ്പ് എടുത്തത് കൊണ്ട് നിങ്ങളുടെ കുട്ടിക്കാണ് പ്രശ്നം എന്ന ഭയം എങ്കിൽ . നോമ്പ് മുറിക്കാം . പിന്നീടത് വീട്ടുന്നതിനോടപ്പം ഒരു മുദ് കൊടുക്കണം . ഒരു മുദ് (750ഗ്രാം അല്ലെങ്കിൽ 800 മില്ലി ലിറ്റർ ) (സാധാ ഭക്ഷണം).
3 . ഇത് രണ്ടും കൂടിയാണെങ്കിൽ ആദ്യത്തേത് പോലെ പിന്നീട് അത് എടുത്തു വീട്ടിയാൽ മതി.
4 . ഒന്നാമത്തെ കാരണം കൊണ്ട് നോമ്പ് എടുക്കാതിരിക്കുകയും അടുത്ത റമളാൻ മുമ്പ് എടുക്കാൻ പറ്റിയിട്ടും എടുക്കാതിരുന്നാൽ നിങ്ങൾ മുദ് കൊടുക്കണം , (ഒരു വര്ശത്തേക്ക് ഒരു മുദ് )
5. ഒന്നാമത്തെ കാരണം കൊണ്ട് നോമ്പ് എടുക്കാതിരിക്കുകയും അടുത്ത റമളാൻ മുമ്പ് എടുക്കാൻ പറ്റിയില്ല , കാരണം ഉണ്ട് എങ്കിൽ ഉദാ :- കുട്ടി പിറന്നതിനു ശേഷം വല്ല രോഗമോ, ശരീരത്തിന് വയ്യായ്മയോ വരുക, എങ്കിൽ മുദ് കൊടുക്കേണ്ടതില്ല ഖ്‌അലാഹു വീട്ടുകയും
വേണം.
ഇനി നിങ്ങൾ കരുതി കൂട്ടിയാണെങ്കിൽ ഉപേക്ഷിക്കുന്നെങ്കിൽ നിങ്ങൾ ഖ്‌അലാഹു വീട്ടുകയും , (പിനീട് വരുന്ന ഓരോ വര്ഷം വൈകി ഖലാഹ് വീട്ടുന്നെങ്കിൽ അതിനു മുദും നൽകണം ), അതോടൊപ്പം അല്ലാഹുവിന്റെ ശിക്ഷ നിങ്ങളുടെ മേൽ ഉണ്ടാകുന്നതാണ് .(ശിക്ഷ തീരുമാനിക്കുന്നത് അടിമക ലായ നമ്മളെല്ലാ അവനോടു ആത്മാർത്ഥമായി തൗബ (പശ്ചാത്താപം ) ചെയ്‌താൽ അവൻ സ്വീകരിക്കാതിരിക്കില്ല )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ