ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###

ആരാണ് ഏക ദൈവ വിശ്വാസി , ആരാണ് അല്ലാഹു ?

വര്‍ഷങ്ങള്‍ക്ക് മുംബ് നബി (സ ) പ്രവാചകന്റെ മുമ്പില്‍ തന്റെ അനുയായികള്‍ ചോദിക്കയുകയുണ്ടായി അല്ലയോ നബിയെ ഞങ്ങളോട് മറ്റുള്ളവര്‍ ഈ സംശയം ചോദിച്ചാല്‍ നമ്മളെന്ത് അവരോടു പറയണം , നബി (സ) യോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഉത്തരമില്ലാണ്ടായിപോയി, എന്ത് പറയണമെന്ന്  ചിന്ധിചിരിക്കുംപോയാആണ് മാലാഖ ജിബ്രീല്‍ ദൂതുമായി വരുന്നത് .


നബി തങ്ങള്‍ ആ ദൂത് തന്റെ അനുയായികള്‍ക്ക് പറഞ്ഞു കൊടുത്തു

അധ്യായം  112 സൂറത്തുല്‍ ഇഖ്‌ലാസ്   :- ക്വുല്‍ ഹുവല്ലാഹു അഹദ് # അല്ലാഹു സ്വമദ് # ലംയലിദ് വലം യൂലദ് #വലം യകുന്‍ ലഹു കുഫുവന്‍ അഹദ് #


സാരാംശം :
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
  1. ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.
  2. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
  3. അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
  4. അവന്ന്‌ തുല്യനായി ആരും ഇല്ലതാനും
ആപ്പോള്‍ ചിലയാളുകള്‍ ചോദിക്കും ഇതിനു എന്താ തെളിവെന്ന്‍ , ചില കാര്യങ്ങള്‍ അങ്ങനെയാണ് മനുഷ്യന് തന്റെ കണ്ണ് കൊണ്ട് കാണുന്നതെ വിശ്വസിക്കുള്ളൂ , ഉദാഹരണം പറയാം ഈ അടുത്ത കാലത്താണ് സൂര്യനഉം  ഭൂമിയും മറ്റു ഗോളങ്ങളും അത് ഭ്രമണ പതത്തില്‍ ചുറ്റുന്നതും കണ്ടു പിടിച്ചത് . പക്ഷെ 1400 വര്‍ഷങ്ങള്‍ക്ക് മുംബ് ഖുറാനില്‍ അത് പറയുന്നു ,അന്ന് ഇന്നു നിങ്ങള്‍ കാണുന്ന വാര്‍ത്താ വിനിമയമോ കണ്ടു പിടിതാമോ ഇല്ല 


സൂറത്തുല്‍ യാസീന്‍ 37 -40
  1. وَآيَةٌ لَّهُمْ اللَّيْلُ نَسْلَخُ مِنْهُ النَّهَارَ فَإِذَا هُم مُّظْلِمُونَ(37)
  2. وَالشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ(38)
  3. وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّى عَادَ كَالْعُرْجُونِ الْقَدِيمِ(39)
  4. لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ(40)

  1. രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന്‌ പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.
  2. സൂര്യന്‍ അതിന്‌ സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക്‌ സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.
  3. ചന്ദ്രന്‌ നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത്‌ പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.
  4. സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ