1.സ്വ = സ്വല്ലല്ലാഹു അലൈഹിവസല്ലം അർഥം അവന്റെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും ഉണ്ടാകട്ടെ .
പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ പേരിനു ശേഷമാണ് നമ്മളിങ്ങനെ പറയുക
2. അ = അലൈഹിവസലാം അർഥം അവന്റെ മേൽ സമാധാനം ഉണ്ടാവട്ടെ എന്ന്
മുഹമ്മദ് നബി (സ്വ )ഒഴികെയുള്ള നബിമാരുടെ പേരിനു ശേഷം പറയുന്നു ഉദാ :- മൂസാ നബി (അ ),ഈസാ നബി (അ ), ഇബ്രാഹിം നബി (അ ).
3.റ = റളിയള്ളാഹു അന്ഹു = അർഥം അവരെ അള്ളാഹു തൃപ്തിപ്പെട്ടിരിക്കുന്നു.
നബിക്കു ശേഷം വന്ന സ്വാഹാബാക്കളുടെ പേരിനു ശേഷം പറയുന്നു
ഉദാ:- ഉമർ (റ ),അലി (റ )
സ്ത്രീകളാണെങ്കിൽ റളിയള്ളാഹു അന്ഹു എന്നത് റളിയള്ളാഹു അൻഹ എന്ന് പറയുന്നു
സ്വഹാബാക്കൾ എന്നാൽ നബിയെ നേരിൽ കാണുകയും അദ്ദേഹത്തെ പിന്തുടരുകയും മുസ്ലിമായി മരിക്കുകയും ചെയ്തവരെയാണ് നമ്മൾ സ്വാഹാബാക്കൾ എന്ന് പറയുന്നത്
4.(റ.അ) = റഹ്മതുല്ലാഹി അലൈഹി അർഥം അള്ളാഹു അവരുടെ മേൽ കാരുണ്യം ചൊരിയട്ടെ
ഇത് നമ്മൾ ബഹുമാനിക്കപ്പെടുന്നവരുടെ പേരിനു ശേഷം പറയുന്നു
ഇസ്ലാമിൽ പ്രമുഖരുടെ പേരിനു ശേഷം പറയേണ്ടവ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ