ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###

ഔറത്ത്

ഔറത് മറക്കുക  എന്നാൽ മനുഷ്യന്റെ ഗുഹ്യാവയങ്ങൾ മറക്കുക എന്നതാണ് . പക്ഷെ ഇസ്ലാമിൽ സ്ത്രീക്കും പുരുഷനും പ്രത്യേക ഔറത് പരിധികളുണ്ട്

1.പുരുഷന് : പുരുഷന് പൊക്കിൾ കൊടിക്കും കാൽ മുട്ടിനും ഇടയിൽ ആണ് . അതായത് പൊക്കിളും കാൽ മുട്ടും അതിനിടയിലുള്ള സ്ഥലവും മറച്ചിരിക്കണം . പുതിയ തലമുറയുടെ ശൈലിയിൽ പറഞ്ഞാൽ മിനിമം 3/4ത് ധരിക്കുന്നത് പോലെ പക്ഷെ പൊക്കിളും മുട്ടും മറയണം.

2. സ്ത്രീക്ക് : സ്ത്രീക്ക് മുഖവും (മുഖത്തിന്റെ പരിധി വുളൂഹിന്റെതിൽ പറയുന്ന  പരിധി ആണ് ), മുൻകൈയും ( മുൻകൈ എന്നാൽ വിരലും കൈപത്തി യും അടങ്ങുന്നവ) ഒഴികെ ബാക്കി മൊത്തം മറക്കേണ്ടതാണ് . അതിനാണ് പർദ്ദ ധരിക്കണമെന്ന് പറയുന്നത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ