ഈ ബ്ലോഗ് ഉണ്ടാക്കിയതിന്റെ ഉദ്ദേശം തന്നെ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുകയും വരും തലമുറക്ക് ഉപകാരപ്രദമാകും വിധം അതിനെ ബോധ്യപ്പെടുത്തുക എന്നതുമാണ്. ഈ ബ്ലോഗിന്റെ വളർച്ചക്കും മറ്റും മറ്റു വെബ് സൈ റ്റിലെ ലിങ്കുകൾ റഫറൻസ് ആയും ഇട്ടിട്ടുണ്ടാവാം കാരണം ചില വിഷയങ്ങൾ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ എല്ലാ വശങ്ങൾക്കും അത് ആവശ്യമായി വന്നേക്കാം .അതോടപ്പം നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ ചെറു ലേഖനങ്ങളും ഈ ബ്ലോഗിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെങ്കിൽ ഞങ്ങളുടെ ഇമെയിൽ ഐഡിയിൽ അയക്കുക knowntoislam@gmail.com ### ഇതിന്റെ ഗൂഗിള്‍ ഇംഗ്ലീഷ് പകര്‍പ്പില്‍ ഒരുപാട് തെറ്റുകള്‍ കാണുന്നുണ്ട് ദയവു ചെയ്തു തെറ്റുകള്‍ പിന്തുടരാതിരിക്കുക###

നൂഹ് നബി (അ) യുടെ കപ്പല്‍ ഭാഗം-1


 ഉള്ളടക്കം
ആ കപ്പലിനെ കുറിച്ച് ......
നുഹ് നബിയുടെ കപ്പല്‍ ഒരു ജനതയുടെ രക്ഷക്കെത്തിയ ചരിത്രമാണ്ണ്‍ . തറവാടിത്വം കൊണ്ടും സമ്പത്ത് കൊണ്ടും ജീവിച്ചിരിക്കുന്ന ഒരു സമൂഹം അവരുടെ ഹൃദയം അഹങ്കാരം കൊണ്ടും അഹന്ത കൊണ്ടും നിറന്നതായിരുന്നു .
ബിംബങ്ങളുടെ ആരാധനയാണ് തങ്ങളുടെഅയ്ശ്വര്യത്തിനു കാരണമെന്ന് അവര്‍ അന്തമായി വിശ്വസിച്ചിരുന്നു തങ്ങളുടെ പൂര്‍വിക തലമുറകള്‍ അങ്ങനെ വിശ്വസിചിരുന്നതെന്നും അതില്‍ നിന്നും ഒരിക്കലും മറ്റൊന്നചിന്തിക്കാന്‍ പറ്റില്ലെന്ന് വിശ്വസിചിച്ചിരുന്ന ഒരു ജനതയുടെ മുമ്പിലാണ് നുഹ്  നബി (അ ) പ്രവാചകനായി വന്നത് .ആ ജനതയുടെ അക്രമവും മറ്റും പരമാവധി ക്ഷമിച്ച നുഹ് നബി(അ)വും സംഗവും , ഇനി ഈ ജനതയെ ഉപടെഷിട്ടു കാര്യമില്ലെണ്ണ്‍ കണ്ടപ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു അങ്ങനെ അള്ളാഹു(ത ) പറഞ്ഞു നുഹെ നീ ഒരു കപ്പല്‍ പണിയുക എന്നിട്ട് അതില്‍ നീയും നിന്റെ അനുയായികളും കയറുക.അങ്ങനെ അവര്‍ അത് പണിതു ശേഷം അലാഹു അവിടെ ഒരു പ്രളയം കൊണ്ട് വന്നു ആ ജനതയെ നശിപ്പിച്ചു . 



ഭാഗം -1
അനന്തമായ ആകാശം ; നക്ഷത്രങ്ങള്‍ കീയോട്ടു നോക്കി പുഞ്ചിരിക്കുന്നു.മനോഹരമായ നീലിമ കണ്ണിനും കരളിനും ഇമ്പം പകരുന്ന കാഴ്ച കണ്ടു നില്‍ക്കുകയായിരുന്ന അയാള്‍, എത്ര പെട്ടെന്ന്‍ ആണു അന്തരീഷത്തിന്റെ ഭാവം മാരിയതെണ്ണ്‍ പറയാനാവില്ല .അംബര വീഥിയില്‍ കറു കറുത്ത മേഗങ്ങള്‍ ഉരുണ്ടു കൂടി . ഭൂമി മുഴുവന്‍ കൂരിരുട്ടില്‍ മുങ്ങി തപ്പി ശക്തമായ കാറ്റു എല്ലാം തരിപ്പനമാക്കുമെന്നാണ് തോന്നുന്നത്. ആകാശ ശക്തമായി ഘര്‍ജിക്കുന്നു . നിമിഷങ്ങല്കകം കഷ്ണം കഷ്ണമായി തായെക്ക് പതിച്ചു,അങ്ങകലെ നിന്നും പ്രകാശത്തിന്റെ കിരിണങ്ങള്‍ ഭൂമിയിലേക്ക് വീണു കൊണ്ടിരിക്കുന്നു സൂര്യ ചന്ദ്രതികള്‍ലോക ജനതയുടെ അടുതേക്കു വരുംപോലെ ,അയാള്‍ ആകാഴ്ച അത്ഭുത മിഴികളോടെ നോക്കിനിന്നു .

വീണ്ടും അത്ഭുതങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാന്നു തൂ വേണമ നിറമുള്ള പറവകള്‍ ഭുമിയിലെക്ക് ഇറങ്ങുന്നത് കായ്ച്ച . ഭയത്തോടെ ജനങ്ങള്‍ അങ്ങും ഇങ്ങും പതിനായിരകണക്കിന് ആളുകള്‍ പരക്കം പായുന്നു , അവരെ ആ പക്ഷികള്‍ കൊത്തി ആ പാര്‍വത നിരകള്‍ക്കിടയില്‍ എറിയുകയാണ് .അവരൊക്കെ വീണ്ടും അവിടെ നിന്ന് കയരാണ്ണ്‍ ശ്രമിക്കുന്നു പക്ഷെ കാലിടറി തായേ പോവുന്നു .

നാട്ടിലെ പൌര മുഖ്യനും ജനസമ്മതനും രാജാവിന്റെ ഇഷ്ടതോഴനും ആണു സമരീദ്.അധെഹമാണ്  ഈ കാഴ്ചകള്‍ കാണുന്നത് .ഭയത്താല്‍ അയാള്‍ പുറകോട്ട വലിയുകയാണ്ണ്‍ . പെട്ടെന്ന്‍  അയാള്‍ നിദ്രയില്‍ നിന്നും എയുന്നെട്ടു ., താനീ കണ്ടത് സ്വപ്നമായിരുന്നോ? അയാള്‍ പട്ടു മെത്തയില്‍ എയുന്നെട്ടിരുന്നു.അയാള്‍ ആകെ വിയര്തിരിക്കുകയാന്ന്‍ , കുറച്ച സമയത്തേക്ക് മൂകനായി പകച്ചിരുന്നു പോയി , ആ കെട്ടു മാറിയപ്പോള്‍ അയാള്‍ പറഞ്ഞു "വെള്ളം വെള്ളം' " അത് കേട്ടുണര്‍ന്ന ഭാര്യ ചോദിച്ചു " എന്താ വേണ്ടേ, എന്താ നിങ്ങള്‍ പിച്ചും പേയും പറയുന്നേ "
"അല്പം വെള്ളം വേണം "ഇതെന്തു കഥ എന്ന് ചിന്തിച്ചു അവള്‍ വെള്ളം എടുത്തു കൊണ്ട് വന്നു വെള്ളം ഒറ്റ വലിക്ക് കുടിച്ച അദ്ദേഹം ധീര്ക ശ്വാസം വിട്ടു .


"നിങ്ങള്‍ നന്നായി വിയര്‍ക്കുന്നുണ്ടല്ലോ " എന്തോ കണ്ടു പേടിച്ചത് പോലെ എന്താണ് സംഭവം എന്നോട്പറയൂ "
ഭാര്യ കുറെ ചോദിച്ചിട്ടും അയാളൊന്നും മിണ്ടിയില്ല , പിന്നെയുംആകാഴ്ചകള്‍അയ്യാളെ  വേവലാതിപെടുത്തുന്നു ഇനിയുമ   ആരോടും പറന്നില്ലെങ്കില്‍ ഈ ഭാരം എന്നെ വല്ലാതെ  അലട്ടും .
 അയാള്‍ പറഞ്ഞു :
"
ഞാനൊരു സ്വപ്നം കണ്ടു, ഒരു വിചിത്ര സ്വപ്നം "
"അതിനാണോ ഈ പരവേശം വല്ല പേ കിനാവും ആയിരിക്കും "


സമരീദ് ആ കണ്ട സ്വപ്നം വള്ളി പുള്ളി തെറ്റാതെ ഭാര്യക്ക് വിവരിച്ചു അവള്‍ക്കു തോന്നി ഇതിലെന്തോ കാര്യം ഉണ്ടെന്ന , എങ്കിലും ഭര്‍ത്താവിനു ഭയം മാറാന്‍ പറഞ്ഞു

" ഇതൊക്കെ പേ കിനാവാന്ന്നു അതിനെ കുറിച്ച ആലോചിക്കാതെ കിടന്നുറങ്ങു "


ഭാര്യ പറന്ന പ്രകാരം അയാള്‍ കിടന്നു, നല്ലകാലാവസ്ഥ ആയിട്ടും അദ്ദേഹത്തിന് ഉറങ്ങാന്‍ പറ്റിയില്ല ആ സ്വപ്നം തന്നെ അയാളെ അലട്ടി കൊണ്ടിരുന്നു ., ഒരു വിധം നേരം വെളുപ്പിച്ചു .
വെളുപ്പിനെ എഴുന്നേറ്റു അയാള്‍ ചിന്തിക്കുകയാണ്ണ്‍ താന്‍ കണ്ട സ്വപ്ന ത്തിന്റെ പൊരുള്‍ എന്തായിരിക്കും,  മഹാരാജാവിനോട്‌ പറഞ്ഞാല്‍ ചിലപ്പോള്‍ എന്തെങ്കിലും അറിയാന്‍ കഴിന്നെക്കും ,അരമനയിലെത്തിയ ഉടനെ തന്റെ സ്വപ്ന വിവരം സമരീദ് രാജാവിനെ അറിയിച്ചു .

എത്ര ആലോചിച്ചിട്ടും രാജാവിനുപൊരുള്‍ പിടികിട്ടിയില്ല . ഉടന്‍തന്നെ രാജാവ് ഉത്തരവിട്ടു "ആരവിടെ എത്രയും പെട്ടെന്ന്‍ രാജ്യത്ത് മുഴുവ്ഴ്നുള്ള പണ്ഡിത, സ്വപ്ന ശാസ്ത്രഞ്ഞ മാരെ ഇവിടെയെതിക്കുക . ഭടന്മാര്‍ പെരുംബരകൊട്ടി അറിയിച്ചു , എല്ലാവരും കൊട്ടാരത്തില്‍എത്തി .

രാജസദസ് ! സൂചി വീണാല്‍ പോലും കേള്‍ക്കാവുന്ന നിശബ്ധധ . എല്ലാരുടെയും മുഖത്ത് ആകാംഷയുടെ ചുളിവുകള്‍ !എന്തിനാണാവോ രാജാവ് തങ്ങളെ വിളിപ്പിച്ചത് .


രാജാവ് പറഞ്ഞു " പ്രജകളെ , എന്റെ ആത്മ സുഹ്ര്തായ ഈ ഇരിക്കുന്ന സമരീദ് ഒരു വിചിത്ര സ്വപ്നം കണ്ടിരിക്കുന്നു:" , രാജാവ് സ്വപ്നത്തെ വിവരിച്ചു,തങ്ങള്‍ എത്ര ചിന്തിച്ചിട്ടും ഈ സ്വപ്നത്തിന്റെ പൊരുള്‍ വ്യാഖ്യാനം മനസ്സിലാവാത്തത് കൊണ്ടന്നു നിങ്ങളെ ഒക്കെ വിളിപ്പിച്ചത്,  അത് കൊണ്ട് നിങ്ങള്‍ ഇത് പറഞ്ഞു തരണം "


രാജാവിന്റെ വാക്കുകള്‍ കേട്ട സ്വപ്ന വ്യഖ്യനികള്‍ ഒരുമിച്ചു കൂടി ഒരു തീരുമാനതിലെത്തി കൂടത്തില്‍ മുതിര്‍ന്ന ഒരാള്‍ പറന്നു കൊടുത്തു


" അല്ലയോ തിരുമനസ്സേ , വലിയൊരു വിപത്തിന്റെമുന്നറിയിപ്പാണ് ഈ സ്വപ്നം ,ഈ ലോകമാകമാനം ഒരു ധുരന്തതെയാന്നു ആ സ്വപ്നം സൂചിപ്പിക്കുന്നെ .ആകാശത്ത് നിന്ന് ആകാനാണ്ണ്‍ സാധ്യത, മിക്കവാറും ഒരു പ്രളയ രൂപത്തിലായിരിക്കും ,ഈ രാജ്യം ഒന്നാകെ അതിന്നാല്‍ നശിച്ചു പോകും.

ഇത് എല്ലാവരെയും ഞെട്ടിച്ചു, ആ രാജാവിന്റെയും അനുയായികളുടെയും ഉറക്കO നഷ്ടപ്പെട്ട  രാവായിരുന്നു പിന്നീട്, താന്‍ തന്നെ നശിച്ചാല്‍ പിന്നെന്ത് സ്വത്ത്‌ എന്ന ആ രാജാവ് ചിന്തിച്ചില്ല ,തന്റെ സ്വത്ത്‌ ഒരിക്കലും നശിക്കാത്ത വിധത്തില്‍  അറകളില്‍ സൂക്ഷിക്കുകയായിരുന്നു ആവിഡ്ഢി .




                                                                  തുടരും ...................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ