നബി(സ)യുടെ ശിഷ്യരിലൊരാൾ ഒരു ദീർഘയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു.
രാത്രിയോടെ വിജനമായ ഒരു മരു പ്രദേശത്ത് എത്തിയ അദ്ദേഹം തല്കാലം അല്പം വിശ്രമിച്ച ശേഷം യാത്ര തുടരാമെന്നു കരുതി, കൈവശമുണ്ടായിരുന്ന കയറും പായയും കൊണ്ട് ഒരു താല്കാലിക വിശ്രമ മുറി ഒരുക്കി.
കിടക്കേണ്ട താമസം, ക്ഷീണാധിക്യം മൂലം അദ്ദേഹം പെട്ടെന്ന് ഉറങ്ങിപ്പോയി.
ഇടയ്ക്കെപ്പോഴോ കണ്ണുതുറന്ന അദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞത് പരിശുദ്ധ ഖുർആനിലെ സൂറതുൽ മുൽകിന്റെ (തബാറക) അതീവ ഹൃദ്യമായ പാരായണ മാണ്. അദ്ദേഹം ചുറ്റും നോക്കി. ആരെയും കാണുന്നില്ല. ചെവി വട്ടം പിടിച്ച് അദ്ദേഹം വീണ്ടും ശ്രദ്ധിച്ചു. അപ്പോഴാണ് അദ്ദേഹത്തിനു മനസ്സിലായത്, ആ കേട്ടത് താൻ കിടക്കാൻ വിരിച്ച വിരിപ്പിന്റെ അടിഭാഗത്ത് നിന്നാണെന്ന്!
ഉടനെയദ്ദേഹം വിരിപ്പു മാറ്റി പരിശോധിച്ചു. ആ കാഴ്ച്ച കണ്ട് അദ്ദേഹം ഞെട്ടി. താൻ ഒരുക്കിയ വിശ്രമ മുറി ഒരു പഴയ ഖബ്റിനു മുകളിലാണ്! ആ ഖബറിൽ നിന്നാണ് താൻ കേട്ട ഖുർആൻ പാരായണം ഒഴുകി വരുന്നത്!!
അതു തിരിച്ചറിഞ്ഞ അദ്ദേഹം ഒട്ടും സമയം കളയാതെ തന്റെ ഒട്ടകപ്പുറത്തു കയറി നേരെ മുത്ത് നബി(സ)യുടെ അരികിലെത്തി ഉണ്ടായ സംഭവങ്ങൾ വിവരിച്ചു.
അപ്പോൾ നബി(സ) പറഞ്ഞു: ആ ഖബ്റിലുള്ള മനുഷ്യൻ തന്റെ ജീവിതത്തിൽ സൂറതുൽ മുൽക്(അദ്ധ്യായം 67 or page no 562) മുടങ്ങാതെ പാരായണം ചെയ്യുന്ന ആളായിരുന്നു. ആരെങ്കിലും ആ സൂറത് പതിവായി ഓതിവന്നാൽ ആരാരും സഹായിക്കാനില്ലാത്ത ഖബറിലെ ഇരുട്ടിൽ അതവന് വെളിച്ചമായി വരും; മാത്രവുമല്ല, ഖബ്റിലെ എല്ലാ പ്രയാസഘട്ടങ്ങളിൽ നിന്നും ആ സൂറത്ത് അവനെ രക്ഷിക്കും.
എന്തിനേറെ തന്നെ ചോദ്യം ചെയ്യാൻ വരുന്ന മുന്കർ -നകീർ മലക്കുകളോടു പോലും പ്രസ്തുത സൂറത് പറയും "ഇത് എന്റെ ആളാണ്; നിങ്ങൾക്ക് ചോദ്യം ചെയ്യാൻ ഇയാളെ ഞാൻ വിട്ടുതരില്ല" എന്ന്.
അവസാനം മലകുകൾ പിൻവാങ്ങും. പിന്നെ വിചാരണ നാളിൽ അള്ളാഹുവോടു ശുപാർശ ചെയ്ത് സ്വർഗം വാങ്ങിക്കൊടുക്കുകയും ചെയ്യും..!
ഈ കഥക്ക് ആധാരമായ തെളിവു കൂടി നൽകണമായിരുന്നു. പ്രത്യേകിച്ചു കഥയിൽ പ്രവാചകൻ (സ) യെ പരാമർശിക്കുന്നുള്ളതിനാൽ. ഈ കഥ ഏത് ഗ്രന്ഥത്തിൽ വന്നു എന്ന് പറയണം. ആളുകളെ നന്നാക്കാനാണെങ്കിലും നബിയുടെ പേരിൽ കള്ളം പറയാൻ പാടില്ല.
മറുപടിഇല്ലാതാക്കൂ